Type Here to Get Search Results !

Bottom Ad

നെല്ലിക്കട്ടയില്‍ ലീഗ് നേതാക്കളെ തടഞ്ഞുവെച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം : മുസ്ലിം ലീഗ്


ചെര്‍ക്കള (www.evisionnews.in): ചെങ്കള പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് നെല്ലിക്കട്ടയില്‍ മുസ്ലിം ലീഗ് നേതാക്കളെ തടഞ്ഞുവെച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, ജനറല്‍ സെക്രട്ടറി എന്‍.എ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പറഞ്ഞു. 

വാര്‍ഡ് കമ്മിറ്റി ക്ഷണിച്ചിട്ടാണ് നേതാക്കള്‍ യോഗത്തിലെത്തിയത്. സാധാരണ യോഗത്തില്‍ നടക്കാറുള്ള സ്വാഭാവിക ചര്‍ച്ച മാത്രമെ നടന്നിട്ടുള്ളൂ. നേതാക്കളെ തടഞ്ഞുവെച്ചതായുള്ള പ്രചാരണം പാര്‍ട്ടിക്കകത്ത് വിള്ളലുണ്ടെന്ന് കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകളിലൂടെ ലീഗ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താനാവില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ദുഷ്‌ലാക്കോടെ സൃഷ്ടിച്ച വാര്‍ത്തയെ അര്‍ഹിക്കുന്ന അവജ്ഞയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തള്ളിക്കളയുമെന്നും നേതാക്കള്‍ പറഞ്ഞു.


Keywords:Kasaragod-news-cherkala-fake-news-genaral-muslim-league

Post a Comment

0 Comments

Top Post Ad

Below Post Ad