Type Here to Get Search Results !

Bottom Ad

ചെയര്‍മാന്‍, മേയര്‍ തെരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം (www.evisionnews.in): മുനിസിപ്പല്‍ ചെയര്‍മാന്‍, കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് നാളെ രാവിലെ 11നും വൈസ് ചെയര്‍മാന്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് രണ്ടിനും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 19ന് രാവിലെ 11മണിക്കും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടിനുമാണ് നടക്കുക. ഓപ്പണ്‍ ബാലറ്റ് മുഖേനയാണ് തെരഞ്ഞെചടുപ്പ്. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാള്‍ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ അയാള്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.

തെരഞ്ഞെടുപ്പിനായുള്ള യോഗത്തിന്റെ ക്വാറം ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിലെ അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണമായിരിക്കും. ക്വാറം തികയാത്തപക്ഷം യോഗം അടുത്ത പ്രവൃത്തിദിവസത്തേക്ക് മാറ്റും. അപ്രകാരം മാറ്റിവച്ച ദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്ന യോഗത്തില്‍ ക്വാറം നോക്കാതെതന്നെ തെരഞ്ഞെടുപ്പ് നടത്താം. സ്ഥാനാര്‍ത്ഥിയെ ഒരാള്‍ നാമനിര്‍ദേശം ചെയ്യേണ്ടതും മറ്റൊരാള്‍ പിന്താങ്ങേണ്ടതുമാണ്. 

നാമനിര്‍ദേശം ചെയ്യപ്പെട്ടയാള്‍ യോഗത്തില്‍ ഹാജരില്ലാത്തപക്ഷം അയാള്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനുള്ള സമ്മതപത്രം ഹാജരാക്കണം. ഒരാള്‍ ഒന്നില്‍ കൂടുതല്‍ പേരുകള്‍ നിര്‍ദേശിക്കാനോ ഒന്നിലധികം ആളുകളെ പിന്താങ്ങാനോ പാടില്ല. സ്ത്രീകള്‍ക്കും പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്കും ആ വിഭാഗത്തിലെ സ്ത്രീകള്‍ക്കും സംവരണം ചെയ്തിട്ടുള്ള സ്ഥാനങ്ങളില്‍ മത്സരിക്കുന്ന ഒരംഗത്തെ മറ്റൊരു അംഗം സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്യുകയോ പിന്തുണയ്ക്കുകയോ ചെയ്യേണ്ടതില്ല.


Keywords: Kerala-news-election-municipality
Tags

Post a Comment

0 Comments

Top Post Ad

Below Post Ad