Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍


കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനായി സിപിഎമ്മിലെ വി.വി രമേശന്‍ തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ കെ മുഹമ്മദ് കുഞ്ഞി (മുസ്ലിം ലീഗ്)യെയാണ് രമേശന്‍ പരാജയപ്പെടുത്തിയത്. 

കൗണ്‍സിലില്‍ മൊത്തം 43 അംഗങ്ങളാണുള്ളത്. രമേശന് 23 വോട്ടും യു.ഡി.എഫിന് 13 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.കെ വത്സലന് അഞ്ചു വോട്ടും ലഭിച്ചു. ബി.ജെ.പി റിബല് അജയന് നെല്ലിക്കാടിന്റെയും ലീഗ് റിബല് റംഷീദിന്റെയും വോട്ടുകള് അസാധുവായി.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് രമേശനെ മുഹമ്മദ് മുറിയനാവി നിര്‍ദ്ദേശിച്ചു. ഗംഗാ രാധാകൃഷ്ണന്‍ പിന്താങ്ങി. മുഹമ്മദ് കുഞ്ഞി കോണ്‍ഗ്രസിലെ എംനാരായണന്‍ നിര്‍ദ്ദേശിക്കുകയും ഹസൈനാര്‍ കല്ലൂരാവി പിന്താങ്ങുകയും ചെയ്തു. വത്സലനെ എസ്.ആര്‍ ശ്രീധരന്‍ നിര്‍ദ്ദേശിച്ചു. കെ ബലരാജ് പിന്താങ്ങി. ഉച്ചക്ക് ശേഷം നടക്കുന്ന വൈസ് ചെയര്പേഴ്സണ് സ്ഥാനത്തേക്ക് ഐ.എന്.എല് അംഗം പി സുലൈഖ എല്.ഡി.എഫ് പിന്തുണയോടെ മത്സരിക്കും.


Keywords: Kasaragod-news-kanhangd-election-vv-rameshan

Post a Comment

0 Comments

Top Post Ad

Below Post Ad