Type Here to Get Search Results !

Bottom Ad

രാഗേഷ് വോട്ടു ചെയ്തു: കണ്ണൂര്‍ സി.പി.എം പിടിച്ചു


കണ്ണൂര്‍ (www.evisionnews.in): രാഷ്ട്രീയ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ ഒരു പുത്തന്‍ ചരിത്രമെഴുതി കണ്ണൂര്‍ കോര്‍പ്പറേഷന്റെ ആദ്യ ഭരണം സിപിഎം ആധിപത്യത്തിലായി. ബുധനാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പിരിമുറുക്കങ്ങളും ഉദ്വേഗങ്ങളും പടര്‍ത്തിയ നിമിഷങ്ങള്‍ക്ക് ഇതോടെ വിരാമമായി. ഉച്ചക്ക് 12മണിയോടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണായി സിപിഎമ്മിലെ ഇ.പി ലതയെ തെരഞ്ഞെടുത്തതായി റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിച്ചു.

ലതയ്ക്ക് 28 വോട്ടും യുഡിഎഫിലെ സുമാ ബാലകൃഷ്ണന് 27 വോട്ടും ലഭിച്ചു. കോണ്‍ഗ്രസ് റിബലായി മത്സരിച്ച പികെ രാഗേഷിന്റെ വോട്ട് എല്‍.ഡി.എഫിന് ലഭിച്ചതോടെയാണ് ഇവിടെ സിപിഎം ഭരണം നിലവില്‍ വന്നത്. ഉച്ചക്ക് ശേഷം ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരം നടക്കും. ഈ സ്ഥാനത്തേക്ക് ആരായിരിക്കും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്നതറിയാന്‍ ജനം വന്‍ ആകാംക്ഷയിലാണ്. മുസ്ലിം ലീഗ് കൗണ്‍സിലറായിരിക്കും യു.ഡി.എഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.


Keywords: Kannur-news-kannur-corperation-cpm-ldf-ep-latha

Tags

Post a Comment

0 Comments

Top Post Ad

Below Post Ad