Type Here to Get Search Results !

Bottom Ad

മുന്‍ ബി.ജെ.പി കേന്ദ്രമന്ത്രിക്ക് ആറുമാസം തടവും പിഴയും


ഹുബ്ബള്ളി (കര്‍ണാടക) (www.evisionnews.in); ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബസനഗൗഡ പാട്ടീല്‍ യ്തനലിന് ആറുമാസം തടവിനും 24,000 രൂപ പിഴയും അടയ്ക്കാനും ഹുബ്ബള്ളി ജെ.എം.എഫ്.സി കോടതി ശിക്ഷിച്ചു.

അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന ബിജെപി നേതാവിന്റെ ആവശ്യം പരിഗണിച്ച് വിധി താല്‍ക്കാലികമായി സ്‌റ്റേ ചെയ്ത് കോടതി ഇദ്ദേഹത്തിന് ജാമ്യം നല്‍കി. കന്നട നാടു പാര്‍ട്ടി സ്ഥാപകനും വ്യവസായിയുമായ വിജയശങ്കേശ്വര്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസിലാണ് കോടതി ബിജെപി നേതാവിനെതിരെ ശിക്ഷ വിധിച്ചത്. 

2014ല്‍ ഹുബ്ബള്ളിയില്‍ വിജയശങ്കേശ്വര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. അക്കാലത്ത് കേന്ദ്രമന്ത്രി ബസനഗൗഡ നടത്തിയ ചില പരാമര്‍ശങ്ങളില്‍ മാനനഷ്ടമുണ്ടെന്ന് കാണിച്ച് ഫയല്‍ ചെയ്ത സ്വകാര്യ അന്യയത്തിലാണ് ശിക്ഷ.
2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയപ്പോള്‍ ബീജാപൂരില്‍ ബിജെപി നടത്തിയ വിജയോത്സവത്തിനിടയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗിയ സംഘര്‍ഷക്കേസില്‍ ബസനഗൗഡയെ കര്‍ണാടക പോലീസ് അറസ്റ്റു ചെയ്തിരുന്നു. വാജ്‌പേയ് മന്ത്രിസഭയില്‍ റെയില്‍വെ -ടെക്‌സ്റ്റൈല്‍സ് മന്ത്രിയായിരുന്നു. രണ്ടു തവണ എംഎല്‍എയായും രണ്ടു തവണ എംപിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


Keywords; karnataka-news-court-punishment-for-former-central-minister-basanagauda

Post a Comment

0 Comments

Top Post Ad

Below Post Ad