Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ ചുവന്നു: രാഗേഷ് ഇടതിനെ പിന്തുണക്കും


കണ്ണൂര്‍ (www.evisionnews.in): പുതുതായി നിലവില്‍ വന്ന കണ്ണൂര്‍ കോര്‍പറേഷനിലേക്ക് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച പികെ രാഗേഷ് രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് ഇടതു പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ 9.30 ഓടെ സ്വവസതിയില്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് റിബലുകളുടെ സാന്നിധ്യത്തിലാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പ്രഖ്യാപനം രാഗേഷ് നടത്തിയത്. 

ഇതോടെ വടക്കന്‍ ജില്ലയിലെ ഏക കോര്‍പ്പറേഷന്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി രാഗേഷിന്റെ പിന്തുണയോടെ ഭരിക്കുമെന്ന് ഉറപ്പായി. പള്ളിക്കുന്നും പരിസരത്തും കോണ്‍ഗ്രസ് സംഘടനാപരമായി നേരിട്ട നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ വാക്കാലും രേഖാമൂലവും ആവശ്യപ്പെട്ടിട്ടും ഇതിന്മേല്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ച പള്ളിക്കുന്നിലെ കോണ്‍ഗ്രസുകാരെ അപമാനിച്ച് പടിയിറക്കി വിട്ടവരാണ് ഡിസിസി നേതൃത്വമെന്ന് രാഗേഷ് ആരോപിച്ചു. കണ്ണൂര്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് ബ്ലേഡ് -മണല്‍ മാഫിയകളും കൊലക്കേസ് പ്രതികളുമാണെന്നും രാഗേഷ് ആരോപിച്ചു.

Keywords: Kannur-corperaton-congress-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad