Type Here to Get Search Results !

Bottom Ad

ബദ്‌രിയ ഹോട്ടല്‍ പരിസരത്ത് യുവാക്കള്‍ ഏറ്റുമുട്ടി


കാസര്‍കോട് (www.evisionnews.in) : എംജി റോഡില്‍ ബദരിയ ഹോട്ടലിന് സമീപം ഏറ്റുമുട്ടിയ യുവാക്കളെ ടൗണ്‍ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. ശനിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

രണ്ട് ദിവസം മുമ്പ് ജിംനേഷ്യത്തിലുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. ചൂരിയിലെയും തായലങ്ങാടിയിലെയും യുവാക്കളാണ് ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു. കൂട്ടത്തല്ല് കണ്ട് പരസരത്തുള്ളവരാണ് വിവരം പോലീസിനെ അറിയിച്ചത്. 


Keywords: kasaragod-news-conflict-between-two-groups-in-town-yesterday

Post a Comment

0 Comments

Top Post Ad

Below Post Ad