Type Here to Get Search Results !

Bottom Ad

പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് ലീഗ് വനിതാ അംഗം സെറീന രാജിക്കത്ത് നല്‍കി


ചെര്‍ക്കള (www.evisionnews.in): ചെങ്കള ഗ്രാമപഞ്ചായത്തിലെ ചെര്‍ക്കള വെസ്റ്റി (13 വാര്‍ഡ്)ല്‍ നിന്ന് വിജയിച്ച മുസ്ലിം ലീഗ് വനിതാ അംഗം സറീനാ ബഷീര്‍ പഞ്ചായത്ത് അംഗത്വം രാജിവെച്ചതായുള്ള കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. വ്യാഴാഴ്ച രാവിലെ സെറീന കുടുംബാംഗങ്ങളോടൊപ്പമെത്തി രാജിക്കത്ത് കൈമാറുകയായിരുന്നു.

തന്റെ രാജി തീരുമാനം ബുധനാഴ്ചയാണ് മാധ്യമങ്ങളെ അറിയിച്ചത്. മുസ്ലിം ലീഗ് നേതാക്കളായ ചെര്‍ക്കളം അബ്ദുള്ള, എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മണ്ഡലം സെക്രട്ടറി എഎ ജലീല്‍ എന്നിവരെയും കഴിഞ്ഞ ദിവസം രാജിക്കാര്യം രേഖാമൂലം അറിയിച്ചിരുന്നു.

Keywords: cherkala-president-muslim-league-sareena-basheer-resigned 

Post a Comment

0 Comments

Top Post Ad

Below Post Ad