Type Here to Get Search Results !

Bottom Ad

സ്ത്രീധനപീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

ആദൂര്‍ (www.evisionnews.in): കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. അഡൂര്‍ ദേലമ്പാടിയിലെ ഷാഹിദ(25)യുടെ പരാതിയില്‍ അഡൂര്‍ ബൈത്തടുക്കയിലെ അബ്ദുല്‍ മജീദ്, അമ്മാവന്‍ മുഹമ്മദ്, മുഹമ്മദിന്റെ ഭാര്യ നഫീസ എന്നിവര്‍ക്കെതിരെയാണ് കേസ്. 

ജനുവരി 25നാണ് മജീദും ഷാഹിദയും വിവാഹിതരായത്. വിവാഹസമയത്ത് 14 പവനും നാല് ലക്ഷം രൂപയും നല്‍കിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞതിന് ശേഷം ഭീഷണിപ്പെടുത്തി 16 പവന്‍ സ്വര്‍ണംകൂടി വാങ്ങിക്കുകയായിരുന്നു. പിന്നീട് മജീദ് മുങ്ങിയതായി ഷാഹിദയുടെ പരാതിയില്‍ പറയുന്നു. ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Keywords; Kasaragod-news-police-harassment-case-

Post a Comment

0 Comments

Top Post Ad

Below Post Ad