Type Here to Get Search Results !

Bottom Ad

നിയമസഭയിലെ കയ്യാങ്കളി: ആറ് പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതികളെന്ന് ക്രൈംബ്രാഞ്ച്


തിരുവനന്തപുരം (www.evisionnews.in): ബജറ്റ് അവതരണദിവസം നിയമസഭയിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ആറ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. എംഎല്‍എമാരായ വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെ അജിത്, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെടി ജലീല്‍, സികെ സദാശിവന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു മാസം മുമ്പ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

മാര്‍ച്ച് 13ന് മുന്‍ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റവതരണ ദിവസമാണ് സഭയെ നാണിപ്പിക്കുന്ന 'കായിക' പരിപാടികള്‍ അരങ്ങേറിയത്. ഭരണപക്ഷം ബജറ്റ് അവതരിപ്പിക്കാന്‍ മാണിക്ക് സുരക്ഷയൊരുക്കാന്‍ ശ്രമിക്കുകയും പ്രതിപക്ഷം ഇതു തടയാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി രൂക്ഷ അക്രമത്തിന് സംസ്ഥാനം സാക്ഷിയായത്. സ്പീക്കറുടെ ഡയസില്‍ കയറി അക്രമം നടത്തുകയും കസേരയും മൈക്കും കമ്പ്യൂട്ടറും തകര്‍ക്കുകയും ചെയ്തതിന്റെ പേരില്‍ നേരത്തെ ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ടു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നാളെ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പ്രതികളായി കേസെടുത്തതായുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ നിയമസഭയില്‍ ശക്തമായ പ്രതിഷേധം കൊണ്ടുവരാന്‍ പ്രതിപക്ഷം ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട്. ഈ വാര്‍ത്തകൂടി പുറത്തുവന്നതോടെ നിയമസഭാ സമ്മേളനം കൂടുതല്‍ പ്രക്ഷുബ്ധമാകാനാണ് സാധ്യത.


Keywords: Kerala-niyamasabha-conflict-news-case-against-six-mla
Tags

Post a Comment

0 Comments

Top Post Ad

Below Post Ad