Type Here to Get Search Results !

Bottom Ad

സീതാംഗോളിയില്‍ വന്‍കഞ്ചാവ് വേട്ട: 4850 ഗ്രാം കഞ്ചാവ് പിടികൂടി


ബദിയടുക്ക (www.evisionnews.in): കാറില്‍ കടത്തുകയായിരുന്ന 4850 ഗ്രാം കഞ്ചാവ് പിടികൂടി. രണ്ടു പേരെ അറസ്റ്റു ചെയ്തു. ബദിയടുക്ക പട്‌ല സ്വദേശി റഊഫ് (29), പുത്തിഗെ കട്ടത്തടുക്കയിലെ ഫൈസല്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ബദിയടുക്ക എസ്.ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രിയോടെ വാഹനപരിശോധനയ്ക്കിടെ സീതാംഗോളിയില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. 

കെ.എല്‍ 14, എന്‍ 7919 സ്വിഫ്റ്റ് കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഫൈസലിനെതിരെ നേരത്തെ കഞ്ചാവ് കേസുണ്ട്. പോലീസ് ഓഫീസര്‍മാരായ ശശിധരന്‍, സതീശന്‍, രഞ്ജിത്ത്, രതീഷ് എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords; Kasaragod-news-badiyadukka-police-car-kanjavu-seized




Post a Comment

0 Comments

Top Post Ad

Below Post Ad