Type Here to Get Search Results !

Bottom Ad

നിയന്ത്രണംവിട്ട ബസ് വൈദ്യുതി തൂണിലിടിച്ചു: വന്‍ ദുരന്തം ഒഴിവായി


മഞ്ചേശ്വരം (www.evisionnews.in): നിയന്ത്രണംവിട്ട സ്വകാര്യ ബസ് വൈദ്യുതി തൂണിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഫ്യൂസ് പൊട്ടി വൈദ്യുതി ബന്ധം തകരാറായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ 9.30ഓടെ മിയാപദവ് ബാലൂരിലാണ് സംഭവം. 

മിയാപദവില്‍ നിന്ന് ഹൊസങ്കടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചത്. തൂണിന്റെ മുകളിലെ ഭാഗം ഒടിഞ്ഞു വീണ് വൈദ്യുതി കമ്പികള്‍ ബസിന് മുകളില്‍ കുടുങ്ങിക്കിടന്നു. എന്നാല്‍ വൈദ്യുതി ബന്ധം തകരാറിലായതിനാല്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.


Keywords: Kasaragod-hosangadi-news-manjeshwer-electricity

Post a Comment

0 Comments

Top Post Ad

Below Post Ad