കോഴിക്കോട് (www.evisionnews.in): കുറ്റ്യാടിയില്‍ കൊലക്കേസ് പ്രതിക്കു നേരെ ബോംബേറ്. വെളളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. കല്ലാച്ചി ബിനു വധക്കേസിലെ പ്രതിയായ നിസാറാനു നേരെയാണ് ബോംബേറുണ്ടായത്. അക്രമികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിസാറിനെ വെട്ടി. ഗുരുതരമായി പരുക്കേറ്റ നിസാറിനെ കേഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സമയം കടയിലുണ്ടായിരുന്ന അക്ബര്‍ എന്നയാള്‍ക്കും മറ്റൊരാള്‍ക്കും ബോംബേറില്‍ പരുക്കേറ്റു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
2001ല്‍ ബിനുവിനെ കൊന്ന കേസില്‍ ആറാം പ്രതിയാണ് നിസാര്‍. കല്ലാച്ചി ടൗണില്‍ ടാക്സി സ്റ്റാന്റില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാര്‍ ഡ്രൈവറായ ബിനുവിനെ വെട്ടിക്കൊല്ലുകയായിരുന്നു. തെരുവന്‍ പറമ്പില്‍ നബീസ എന്ന സ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ മുഖ്യപ്രതിയായിരുന്നു ബിനു. എന്നാല്‍ ഈ കേസില്‍ മാനഭംഗം നടന്നിട്ടില്ലെന്ന് കോടതി മാസങ്ങള്‍ക്കു മുമ്പ് വിധിച്ചിരുന്നു. എല്ലാ പ്രതികളെയും വെറുതെ വിടുകയും ചെയ്തു.
Keywords; Kozikkod-kutyadi-news-bomb-blast-injured-three
Post a Comment
0 Comments