Type Here to Get Search Results !

Bottom Ad

വിശ്വേശ തീര്‍ത്ഥയെ അവഹേളിച്ചെന്നാരോപിച്ച് ബി.ജെ.പി വി.എസിന്റെ കോലംകത്തിച്ചു


കാസര്‍കോട് (www.evisionnews.in): ഉഡുപ്പിയിലെ പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥയെ അവഹേളിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ കോലം കത്തിച്ചു. 

വെളളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്രയില്‍ സംബന്ധിച്ച പേജാവര്‍ മഠാധിപതി അയിത്തമുള്‍പ്പെടെയുള്ള അനാചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സ്വാമിജിയാണെന്ന് വിഎസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഉഡുപ്പി ക്ഷേത്രത്തില്‍ അവര്‍ണര്‍ ബ്രാഹ്മണരുടെ എച്ചിലിലയില്‍ ഉരുളുന്ന കെട്ട ആചാരം നിലനിര്‍ത്തുന്നത് പേജാവര്‍ മഠാധിപതിയാണെന്ന് വി.എസ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തിയത്. 

മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ്റ്റാന്റില്‍ സമാപിച്ചു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡണ്ട് അങ്കാര ശ്രീപാദ, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് കുണ്ടാര്‍ രവീശ തന്ത്രി, ബിജെപി ജില്ലാ പ്രസിഡണ്ട് പി സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ സെക്രട്ടറി കെ ശ്രീകാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod-uduppi-pejavar-bjp-vs-kolam-fired-kasaragod 

Post a Comment

0 Comments

Top Post Ad

Below Post Ad