Type Here to Get Search Results !

Bottom Ad

അസഹിഷ്ണുത: മോദിയെ തിരുത്തി ദലൈലാമ


ജലന്ധര്‍ (www.evisionnews.in): ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയിലെ മതസാഹോദര്യത്തിന്റെ വിജയമാണെന്ന് തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഇന്ത്യ ബഹുസ്വരതയില്‍ ലോകത്തിന് മാതൃകയാണ്. അസഹിഷ്ണുതയല്ല യഥാര്‍ത്ഥ ഇന്ത്യന്‍ മുഖമെന്നും ദലൈലാമ പറഞ്ഞു. ജലന്ധറില്‍ ലവ്‌ലി യൂണിവേഴ്‌സിറ്റിയുടെ പരിപാടിയില്‍ ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറയുകയായിരുന്നു ലോകത്തിലെ ബുദ്ധമതാനുയായികളുടെ ആത്മീയ തലവന്‍ ദലൈലൈമ.

നരേന്ദ്രമോദി അധികാരമേറ്റ ശേഷം സാര്‍വ്വ ദേശീയ രാഷ്ട്രീയത്തില്‍ ചൈനാ വിരുദ്ധ നിലപാടും അമേരിക്കന്‍ പക്ഷപാതിത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ചൈന പുറത്താക്കിയ ദലൈലാമയുമായി കേന്ദ്ര സര്‍ക്കാര്‍ സുഹൃദ് ബന്ധം ശക്തിപ്പെടുത്തിയിരുന്നു. അതിനിടയിലാണ് ശ്രീബുദ്ധന്റെ ജന്മസ്ഥലമായ പാടലീപുത്രയിലെ പുതിയ രാഷ്ട്രീയ മാറ്റത്തെകുറിച്ച് ദലൈലാമ കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയത്.

ഇന്ത്യയിലെ ജനങ്ങള്‍ സഹിഷ്ണുതയാഗ്രഹിക്കുന്നവരാണ്. അതിനു വലിയ ഉദാഹരണമാണ് ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയം. രാഷ്ട്രീയം എന്നാല്‍ പൊതുജനങ്ങളെ സേവിക്കാനുള്ളതാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ളതല്ലെന്നും ദലൈലാമ പറഞ്ഞു. മതേതരത്വമാണ് ഇന്ത്യയുടെ സവിശേഷത. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ദലൈലാമ ആഹ്വാനം ചെയ്തു. സമാധാനവും സാഹോദര്യവും സഹിഷ്ണുതയും രാജ്യത്ത് നിലനില്‍ക്കണം. അതിന് പ്രവര്‍ത്തന സജ്ജമാകാന്‍ വിദ്യാര്‍ത്ഥികളോട് ദലൈലാമ ആഹ്വാനം ചെയ്തു. സ്ത്രീകള്‍ക്കും ഇതില്‍ മുഖ്യ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ദലൈലാമ പറഞ്ഞു.


Keywords: National-news-narentra-modi-dalailaama-dalailama-chainees
Tags

Post a Comment

0 Comments

Top Post Ad

Below Post Ad