Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭ; ബീഫാത്തിമ ഇബ്രാഹിം ചെയര്‍പേഴ്‌സണ്‍


കാസര്‍കോട് (www.evisionnews.in): നഗരസഭാ ചെയര്‍പേഴ്‌സണായി ബീഫാത്തിമ ഇബ്രാഹിമിനെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയിലെ കെ സവിത ടീച്ചറെ പരാജയപ്പെടുത്തിയാണ് ബീഫാത്തിമ ചെയര്‍പേഴ്‌സണായത്. ബീഫാത്തിമ ഇബ്രാഹിമിന് 21 വോട്ടും സവിത ടീച്ചര്‍ക്ക് 14 വോട്ടും ലഭിച്ചു. ഫോര്‍ട്ട് റോഡ് വാര്‍ഡില്‍ നിന്ന് മുസ്ലിം ലീഗ് റിബലായി മത്സരിച്ച് ജയിച്ച റാഷിദ് പൂരണവും ബീഫാത്തിമക്ക് അനുകൂലമായി വോട്ടു ചെയ്തു. രണ്ടു സ്വതന്ത്രരും ഒരു സി.പി.എം അംഗവും വിട്ടു നിന്നു. സഭയില് ആകെ 38 അംഗങ്ങളാണുള്ളത്. ഫലപ്രഖ്യാപനത്തിന് ശേഷം ബീഫാത്തിമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.


കൊല്ലമ്പാടി (15-ാംവാര്‍ഡ്) യില്‍ നിന്നാണ് ബീഫാത്തിമ തെരഞ്ഞെടുക്കപ്പെട്ടത്. 2005- 10 കാലയളവില്‍ ചെയര്‍പേഴ്‌സണായിരുന്നു. കാസര്‍കോട് നഗരസഭയുടെ എട്ടാമത്തെ അധ്യക്ഷപദത്തിലേക്കാണ് വീണ്ടുമൊരിക്കല്‍ കൂടി ബീഫാത്തിമ എത്തിയത്. നഗരസഭയിലെ പ്രഥമ വനിതാ അധ്യക്ഷ കൂടിയാണ് ഇവര്‍. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം നടക്കും. മുസ്ലിം ലീഗിലെ എല്.എ മഹമൂദ് ഹാജിയാണ് സ്ഥാനാര്ത്ഥി.


Keywords: Kasaragod-news-municipality-beefathima-ibrahim 




Post a Comment

0 Comments

Top Post Ad

Below Post Ad