Type Here to Get Search Results !

Bottom Ad

ബണ്ട്വാളില്‍ സമീഹുള്ളയെ ഉന്നമിട്ട കത്തി കുത്തിക്കയറിയത് ഹരീഷിന്റെ നെഞ്ചിലേക്ക്


മംഗളൂരു (www.evisionnews.in): ഇരുവിഭാഗങ്ങള്‍ തമ്മില്‍ കത്തിക്കയറിയെ കലാപത്തിനിടയില്‍ മുസ്ലിംയുവാവിനെ ലക്ഷ്യമിട്ട് നീണ്ട കൊലക്കത്തി കുത്തിക്കയറിയത് ഉറ്റ സുഹൃത്തായ ഹരീഷ് പൂജാരിയുടെ നെഞ്ചിലേക്ക്. വ്യാഴാഴ്ച വൈകിട്ട് ബണ്ട്വാള്‍ ടൗണിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റുമരിച്ച ഹരീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തും സഹപാഠിയും കളിക്കൂട്ടുകാരനുമായ സമീഹുള്ള ആശുപത്രിക്കിടക്കയില്‍ വ്യാഴാഴ്ച നടന്ന രംഗങ്ങള്‍ വിവരമറിയിക്കുമ്പോള്‍ സംഭവമേല്‍പ്പിച്ച ആഘാതവും ഭീതിയും വിട്ടുമാറിയിരുന്നില്ല. 

സ്‌കൂള്‍കാലം മുതല്‍ ഞങ്ങള്‍ ഉറ്റ ചങ്ങാതിമാരാണ്. ഹിന്ദുഭൂരിപക്ഷ പ്രദേശത്തെ ഒരൊറ്റ മുസ്ലിം കുടുംബമാണ് എന്റേത്. ഞങ്ങളുടെ കുടുംബ സുഹൃദ് ബന്ധങ്ങള്‍ക്കിടയില്‍ മതിലു കെട്ടാന്‍ ഒരു വിഭാഗീയതയ്ക്കും കഴിഞ്ഞിട്ടുമില്ല. അത്രയും സുസ്ഥിരമായിരുന്നു ഹരീഷുമായുള്ള എന്റെ ബന്ധം. എന്നാല്‍ ചില ശക്തികള്‍ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുകയായിരുന്നു. ബി.സി റോഡിലെ സ്റ്റീല്‍ കടയിലെ ഡ്രൈവറാണ് സമീഹുള്ള. രാഘവേന്ദ്ര പ്രഭുവാണ് സ്ഥാപന ഉടമ. തന്റെ വണ്ടിയില്‍ ലോഡിറക്കി വന്ന ശേഷമാണ് ടൗണില്‍ അക്രമം പടരുന്നത് കണ്ടത്. സംഘ്പരിവാരും എസ്.ഡി.പി.ഐയുമായിരുന്നു അക്രമികളെ നയിച്ചത്. 

രംഗം വഷളായപ്പോള്‍ വാഹനങ്ങളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് നീക്കാന്‍ സ്ഥാപന ഉടമ ആവശ്യപ്പെട്ടു. കടയും ഇതിനൊപ്പം അടച്ചു. മറ്റു ജീവനക്കാര്‍ തൊട്ടടുത്ത കടയിലെ ലക്ഷ്മീ പൂജയില്‍ പങ്കെടുക്കാന്‍ പോയി. പൂജയില്‍ താനും ഹരീഷും പങ്കെടുത്ത് പ്രസാദം കഴിച്ചാണ് രാത്രി ഏഴരയോടെ ടൗണ്‍വിട്ടത്. അക്രമം നിലനില്‍ക്കുന്നത് കണ്ട് ഹരീഷിനെ തന്റെ ബൈക്കില്‍ വീട്ടിലെത്തിക്കാനും തീരുമാനിച്ചു. ഈ യാത്രയ്ക്കിടയിലാണ് ഓമ്‌നിയിലെത്തിയ അക്രമി സംഘം തങ്ങളെ ഇടിച്ചുവീഴ്ത്തിയത്. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തില്‍ ആദ്യം വെട്ടേറ്റത് തനിക്കായിരുന്നു. എന്നിട്ടും താന്‍ അക്രമികളില്‍ കുതറി ഓടി. ഹരീഷ് എതിര്‍ ദിശയിലേക്ക് ഓടി രക്ഷപ്പെട്ടു. ഹരീഷിനെ പിന്തുടര്‍ന്ന അക്രമികള്‍ വടിവാളു കൊണ്ട് സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റും ചേര്‍ന്ന് ഹരീഷിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവന്‍ നിലച്ചിരുന്നു. 

ബണ്ട്വാളിലെ ബഡഗുണ്ടി എന്ന സ്ഥലത്താണ് ഇരുവരുടെയും താമസം. ബണ്ട്വാളില്‍ മുമ്പും വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ പടര്‍ന്നപ്പോഴും തങ്ങളുടെ നാട് സമാധാനപൂര്‍ണ്ണമായി നിലനിന്നു. 

അതിനിടെ സംഘര്‍ഷത്തില്‍ ഹരീഷ് പൂജാരി കൊല്ലപ്പെട്ടത് സംഘ്പരിവാറിന് രാഷ്ട്രീയമായി വന്‍തിരിച്ചടിയായി. മടിക്കേരി കലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതിന്റെയും ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷത്തെ എതിര്‍ത്തുമാണ് സംഘ് പരിവാര്‍ സംഘടനകള്‍ ജില്ലയില്‍ ബന്ദിന് ആഹ്വാനം ചെയ്തത്. 


Keywords: Krnataka-news-attack-killed-one-and-injured-friend

Post a Comment

0 Comments

Top Post Ad

Below Post Ad