മംഗളൂരു (www.evisionnews.in): മൂന്നു പേരുടെ മരണത്തിനിടയാക്കിയ കുടക് ജില്ലയിലെ സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമായതിന് തൊട്ടുപിന്നാലെ ദക്ഷിണ കര്‍ണാടക ജില്ലയിലെ ബണ്ട്വാളില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ബണ്ട്വാള്‍ ബിസി റോഡിന് സമീപം മാനിഹള്ളിയിലെ നാവുരു ഗ്രാമത്തിലെ ഹരീഷ് പൂജാരി (28)യാണ് മരിച്ചത്.
ഹരീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സമീഉള്ളയ്ക്കും കുത്തേറ്റു. ഇയാളുടെ നില ഗുരുതരമാണ്. ബിസി റോഡിലെ കൈക്കമ്പയില്‍ അക്രമികളെ പോലീസ് ലാത്തിവീശി ഓടിച്ചു. മടിക്കേരി സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ബിസി റോഡ് താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തിന് നേര്‍ക്ക് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്.
സ്ഥിതി നിയന്ത്രണം വിട്ടതോടെ കടകമ്പോളങ്ങള്‍ അടച്ചു. ബണ്ട്വാളാകെ സംഘര്‍ഷ ഭീതിയിലമര്‍ന്നു. മംഗളൂരുവില്‍ നിന്ന് കൂടുതല്‍ പോലീസിനെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
Keywords: Karnataka-news-manglore-man-bc-road-kaikamba-police
Post a Comment
0 Comments