Type Here to Get Search Results !

Bottom Ad

ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വീട് കത്തിച്ചകേസ്: വധക്കേസ് പ്രതിയടക്കം നാലു പേര്‍ അറസ്റ്റില്‍


ഉദുമ (www.evisionnews.in): ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വീട് കത്തിച്ച കേസില്‍ വധക്കേസ് പ്രതിയടക്കം നാല് പേര്‍ അറസ്റ്റിലായി. മാങ്ങാട് സ്വദേശികളായ പ്രജിത്ത് എന്ന കുട്ടാപ്പി(25), വിജേഷ് (28), നാഗേഷ്(26), പ്രജീഷ്(25) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്ര നായകും സംഘവും അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രജിത്ത് എന്ന കുട്ടാപ്പി സി.പി.എം നേതാവ് എം.ബി. ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 

ഈ മാസം 12ന് പുലര്‍ച്ചെയാണ് ഉദുമ ഗ്രാമപഞ്ചായത്ത് വെടിക്കുന്ന് വാര്‍ഡില്‍ മത്സരിച്ച മീത്തല്‍ മാങ്ങാട്ടെ ഇബ്രാഹിമിന്റെ വീട് തീവെച്ചു നശിപ്പിച്ചത്. ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു. ഇബ്രാഹിം വോട്ട് പിടിച്ചതുകൊണ്ടാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടതെന്ന ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് വീടിന് നേരെ ആക്രണമമുണ്ടായത്. തീവെപ്പില്‍ വീടിന്റെ ജനലുകളും ഫര്‍ണ്ണിച്ചറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.


Keywords: Kasaragod-news-uduma-aamadmi-arrest-dysp-arrest-for-house-fired

Post a Comment

0 Comments

Top Post Ad

Below Post Ad