Type Here to Get Search Results !

Bottom Ad

നഗരസഭാ റിട്ട. ഉദ്യോഗസ്ഥന്‍ ലോറിയിടിച്ച് മരിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് (www.evisionnews.in): ബസിറങ്ങി റോഡില്‍ നില്‍ക്കുകയായിരുന്ന കാഞ്ഞങ്ങാട് നഗരസഭാ റിട്ട. ഉദ്യോഗസ്ഥന്‍ ലോറിയിടിച്ച് മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി സ്വദേശി മുഹമ്മദ് കാസിമാ (23)ണ് അറസ്റ്റിലായത്. 

കാഞ്ഞങ്ങാട് സൗത്തില്‍ ബസിറങ്ങി റോഡ് മുറിച്ചു കടക്കാനിരിക്കെയാണ് കാഞ്ഞങ്ങാട് സൗത്തിലെ നാരായണന്‍ നായരെ (68) മംഗലാപുരത്തു നിന്നും മത്സ്യവും കയറ്റി കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിച്ചു തെറിപ്പിച്ചത്. തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നാരായണന്‍ നായരെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തൊട്ടടുത്ത ലക്ഷ്മി മെഗാന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

കാഞ്ഞങ്ങാട് നഗരസഭാ ഉദ്യോഗസ്ഥനായിരുന്ന നാരായണന്‍ നായര്‍ പതിനഞ്ചു വര്‍ഷം മുമ്പാണ് വിരമിച്ചത്. ഭാര്യ: കാഞ്ഞങ്ങാട് നഗരസഭയിലെ റിട്ട. സൂപ്രണ്ട് പരേതയായ ശ്രീദേവി. മക്കള്‍: മനോജ്(കണ്ണൂര്‍ സര്‍വ്വകലാശാല), മിനി.

Keywords: Kasaragod-news-kanhangad-news-road-arrest-driver

Post a Comment

0 Comments

Top Post Ad

Below Post Ad