Type Here to Get Search Results !

Bottom Ad

അറുപത് കഴിഞ്ഞവര്‍ വീട്ടിലിരുന്നാല്‍ മതി: അമിത്ഷാ


ജയ്പൂര്‍ (www.evisionnews.in): അറുപത് വയസ് കഴിഞ്ഞവര്‍ രാഷ്ട്രീയം ഉപേക്ഷിച്ച് വീട്ടിലിരുന്നാല്‍ മതിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 60 വയസു കഴിഞ്ഞാല്‍ രാഷ്ടീയം ഉപേക്ഷിച്ച് സാമൂഹ്യ പ്രവര്‍ത്തനം നടത്തണമെന്നും ഇക്കാര്യത്തില്‍ നാനാജി ദേശ്മുഖ് മാതൃക ആണെന്നും അമിത് ഷാ പറഞ്ഞു. ബിഹാറിലെ പരാജയത്തോടെ ദേശീയ നേതൃത്വ ത്തിനെതിരെ അദ്വാനി ക്യാമ്പ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പരാമര്‍ശം.

ബിഹാറിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിനെതിരെ അദ്വാനി പക്ഷം രംഗത്തു വന്നിരുന്നു. അദ്വാനിയുടെ പരാമര്‍ശത്തോട് വെങ്കയ്യനായിഡും നിതിന്‍ ഗഡ്കരിയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ലക്ഷ്യം വെച്ച് അമിത് ഷാ പരാമര്‍ശം നടത്തിയത്. മധ്യപ്രദേശിലെ ഒരു പൊതുപരിപാടിക്കിടെയാണ് അമിത് ഷായുടെ പരാമര്‍ശം.

എന്നാല്‍, തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് അമിത് ഷാ പറഞ്ഞു. നാനാജി ദേശ്മുഖിനെ മാതൃകയാക്കണമെന്നു മാത്രമാണ് താന്‍ പറഞ്ഞത്. 60 കഴിഞ്ഞവരെല്ലാം രാഷ്ട്രീയം വിടണമെന്ന അര്‍ഥം അതിനില്ലെന്നും അമിത് ഷാ പറഞ്ഞു.


Keywords: National-news-bihar-statement-of-amithsha

Tags

Post a Comment

0 Comments

Top Post Ad

Below Post Ad