Type Here to Get Search Results !

Bottom Ad

മാവുങ്കാലില്‍ ഇന്നോവ കാര്‍ മരത്തിലിടിച്ച് കോട്ടയം സ്വദേശി മരിച്ചു


മാവുങ്കാല്‍ (www.evisionnews.in): നിയന്ത്രണം വിട്ട ഇന്നോവ കാര്‍ മരത്തിലിടിച്ച് കോട്ടയം സ്വദേശി മരിച്ചു. ദക്ഷിണ കര്‍ണാടക പുത്തൂര്‍ കടബയിലെ കുടിയേറ്റ കര്‍ഷകന്‍ കോട്ടയം സ്വദേശി ഐസക് ജോണാ (72)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഐസകിന്റെ സഹോദരന്‍ ജോണ്‍ മാത്യു (64)വിനാണ് പരിക്കേറ്റു. ഇയാളെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചര മണിക്ക് മാവുങ്കാല്‍ ടൗണിലാണ് അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്നയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കോട്ടയത്ത് മരിച്ച ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് കടബയിലേക്ക് മടങ്ങുകയായിരുന്നു സഹോദരന്മാര്‍. കാര്‍ ഓടിച്ച ഹാരിസ് അത്ഭുതകരമായി രക്ഷപ്പെട്ടു.


Keywords: Kasaragod-news-kanhagad-mavungal-innova-car-accident

Post a Comment

0 Comments

Top Post Ad

Below Post Ad