Type Here to Get Search Results !

Bottom Ad

മലപ്പുറത്ത് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം: 17പേര്‍ക്ക് ഗുരുതരം


മലപ്പുറം (www.evisionnews.in): ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. 17ലധികം പേരെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഐക്കരപ്പടിക്കടുത്ത് കൈതക്കുണ്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയാണ് അപകടം. 

ബന്ധുക്കളായ രവീന്ദ്രന്‍ (52), ഓമന (42), ദേവി (67), സൂര്യ (13), ആകാശ് (13) എന്നിവരാണ് മരിച്ചത്. നാലുപേര്‍ സംഭവസ്ഥലത്തും ആകാശ് കോഴിക്കോട് മെഡിക്കല്‍ കോളജിലും മരിക്കുകയായിരുന്നു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. 

കണ്ണൂര്‍ മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. സേലത്ത് വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു 35 പേരടങ്ങുന്ന സംഘം. എല്ലാവരും ബന്ധുക്കളാണ്. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 9497987163, 9497980659, 0483 2734993 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

Keywords: kasaragod-news-malappuram-news-tourist-lorry
Tags

Post a Comment

0 Comments

Top Post Ad

Below Post Ad