Type Here to Get Search Results !

Bottom Ad

ഹൊസങ്കടി വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു



മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ഹേരൂര്‍ പാച്ചാണിയിലെ ചിദാനന്ദ മയ്യയുടെ മകള്‍ സംഗീത (10)യാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഹേരൂര്‍ തടക്കിലെ ഉമേഷ് മയ്യ (58) അപകട ദിവസം ആശുപത്രിയില്‍ വെച്ചും ഭാര്യ ശാരദ(53) സംഭവസ്ഥലത്തും മരിച്ചിരുന്നു.

ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ വാമഞ്ചൂര്‍ ചെക്കപോസ്റ്റിന് സമീപമായിരുന്നു അപകടം. കര്‍ണ്ണാടക സൂറത്ത്കല്ലിലെ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ആള്‍ടോ കാര്‍ ചെക്ക്‌പോസ്റ്റില്‍ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. ചിതാനന്ദമയ്യ മറ്റൊരു മകള്‍ മിന്‍മിദ, ബന്ധു പാര്‍വ്വതി, ശോഭ എന്നിവര്‍ പരിക്കുകളോടെ ഇപ്പോഴും ആസ്പത്രിയില്‍ ചികിത്സയിലാണ്.


Keywords: Kasaragod-news-manjeshwer-accident-death-today-sangeetha

Post a Comment

0 Comments

Top Post Ad

Below Post Ad