Type Here to Get Search Results !

Bottom Ad

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കാഞ്ഞങ്ങാട് (www.evisionnews.in): ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചെമ്മട്ടംവയല്‍ ബല്ലത്തെ എ. നാരായണനാ (50)ണ് മരിച്ചത്. 

നവംബര്‍ ആറിന് എയര്‍ പോര്‍ട്ടില്‍ നിന്നും താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. റോഡിനു മുറിച്ചു കടക്കവെ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരിക്കെ വ്യാഴാഴ്ച യാണ് മരിച്ചത്. പരേതരായ കരിച്ചേരി കണ്ണന്‍ നായരുടെയും കുഞ്ഞമ്മാറമ്മയുടെയും മകനാണ്. ഭാര്യ: ബേബി. മക്കള്‍: ദിവ്യ, ദീപ, ബിന്ദു, ബിന്ദ്യ. മരുമക്കള്‍: രമേശന്‍ (ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, മുള്ളേരിയ), പത്മനാഭന്‍ (ദേലമ്പാടി പഞ്ചായത്ത്), വിനോദ്, ബൈജു (മിലിട്ടറി).


Keywords: kasaragod-knd-dharja-airport-vehicle-accident-death

Post a Comment

0 Comments

Top Post Ad

Below Post Ad