Type Here to Get Search Results !

Bottom Ad

എൻ.സി.എഫ്. റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി; ആദ്യ ഘട്ടത്തിൽ അഞ്ച് കുടുംബങ്ങൾക്ക് സഹായം.


ദുബൈ: (www.evisionnews.in) എൻ.സി.എഫ്. (നൈഫ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ) പ്രഖ്യാപിച്ച റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാസർകോട് ബദിയടുക്കയിലെ ഗൾഫ് പ്രവാസിയുടെ പിഞ്ചു മകന്നുള്ള ചികിത്സാ സഹായ തുക എൻ.സി.എഫ്. ചെയർമാൻ അഷ്ക്കർ കീഴൂർ റിലീഫ് വിഭാഗം പ്രതിനിധികളായ സത്താർ നാരമ്പാടി, ഒ.എം.അബ്ദുള്ള എന്നിവർക്ക് കൈമാറി. ആദ്യ ഘട്ടത്തിൽ അഞ്ച് കുടുംബങ്ങൾക്ക് കൂടി സഹായം എത്തിക്കും.

യു.എ.ഇ. യിലെ പ്രാവസികളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ ദുബായിലെ ദേര നൈഫിലെ സഹൃദയർ ചേർന്ന് ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് എൻ. സി.എഫ്. രൂപീകരിച്ചത്. മൂന്ന് മാസത്തിനകം ആദ്യ സഹായം ചെയ്യുമെന്ന വാഗ്ദാനം നിറവേറ്റിയ സംഘടന മാസം തോറും മുടങ്ങാതെ അർഹരായ ഈരണ്ട് പ്രവാസി കുടുംബങ്ങൾക്ക് വീതം സഹായം ചെയ്യുവാനും തീരുമാനിച്ചു.

അഷ്കർ കീഴൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ കുഞ്ഞി മാമി, ഖലീൽ കീഴൂർ, നാസ്സർ ഗ്യാലക്സി, സിയാദ് ചൂരി, സിദ്ധീഖ് തളങ്കര, ഷഫീഖ് തൊട്ടിയിൽ, നിയാസ് മാര, റഹ്മാൻ പടിഞ്ഞാർ, സത്താർ നാരമ്പാടി, ഒ.എം. അബ്ദുള്ള സംബന്ധിച്ചു.

Keywords: dubai-ncf-relief-works-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad