Type Here to Get Search Results !

Bottom Ad

കുണ്ടംകുഴിയിലെ കുട്ടി ശാസ്ത്രജ്ഞര്‍ ഇത്തവണയും ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിലേക്ക്

evisionnews

കുണ്ടംകുഴി: (www.evisionnews.in) നാഷണല്‍ ചില്‍ഡ്രണ്‍സ് സയന്‍സ് കോണ്‍ഗ്രസ്സ് കേരള 2015 - തിരുവനന്തപുരത്ത് നടത്തിയ മത്സരത്തില്‍ കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ ആവണി, നിവേദ് ഗോപി, ആദിത്യകൃഷ്ണ, ഷിബിന്‍, അഖില്‍ എന്നീ കുട്ടികള്‍ ചേര്‍ന്ന് നടത്തിയ ശാസ്ത്ര ഗവേഷണ പ്രബന്ധം ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം സസ്യവളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനങ്ങളിലുണ്ടാക്കുന്ന സ്വാധീനം എന്നതായിരുന്നു. ഗവേഷണ വിഷയം.  
മൂന്നുമാസം നീണ്ടുനില്‍ക്കുന്നതായിരുന്നു ഗവേഷണ കാലയളവ്. കഴിഞ്ഞയാഴ്ച തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു അവതരണം. ടീമിനെ പ്രതിനിധീകരിച്ച് ടീം ലീഡര്‍ ആവണിയും നിവേദ് ഗോപിയുമാണ് പ്രൊജക്ട് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിലും കുണ്ടംകുഴിയിലെ കുട്ടികള്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഡിസംബര്‍ 26 മുതല്‍ ചണ്ഡിഗഡില്‍ ആരംഭിക്കുന്ന ഈ വര്‍ഷത്തെ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ സംബന്ധിക്കുന്നതിനായി ടീം ലീഡര്‍ ആവണി ഡിസംബര്‍ 22 ന് പഞ്ചാബിലേക്ക് യാത്ര തിരിക്കും. ഇതേ സ്‌ക്കൂളിലെ ശാസ്ത്രാധ്യാപിക കെ എല്‍ പ്രീത ആണ് പ്രോജക്ട് ഗൈഡ്‌.

Keyworks: kundamkuzhi-little-scientist-national-science-fair-

Post a Comment

0 Comments

Top Post Ad

Below Post Ad