Type Here to Get Search Results !

Bottom Ad

അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി ദേശീയദിനാഘോഷം രണ്ടിന് ഖാലിദിയ പാര്‍ക്കില്‍


അബുദാബി (www.evisionnews.in): യു.എ.ഇയുടെ 44മത് ദേശീയദിനാഘോഷം വിപുലമായമായ പരിപാടികളോടെ അബുദാബി കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആഘോഷിക്കും. 'വി ലവ് യു.എ.ഇ' എന്ന ബാനറില്‍ ഡിസംബര്‍ രണ്ടിനു രാവിലെ ഒമ്പത് മുതല്‍ ആറ് വരെ ഖാലിദിയ പാര്‍ക്കിലാണ് ആഘോഷം. പരിപാടിയുടെ ഭാഗമായി വളണ്ടിയര്‍ പരേഡ്, കമ്പവലി, കബഡി, മ്യൂസിക് ചെയര്‍ തുടങ്ങിയ കലാ -കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും.

യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.കെ അഹ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, അബ്ദുല്‍ റഹ്മാന്‍ പട്‌ല, മുജീബ് മൊഗ്രാല്‍, സെഡ് എ മൊഗ്രാല്‍, അനീസ് മാങ്ങാട്, ഷമീം ബേക്കല്‍, അസീസ് ആറാട്ട് കടവ്, സുല്‍ഫി ശേനി, അസീസ് കിഴൂര്‍, അഷ്‌റഫ് കീഴൂര്‍, അഷ്‌റഫ് ബദിയടുക്ക, അഷ്‌റഫ് ദേലംപാടി, അഷ്‌റഫ് ഒളവറ, അഷ്‌റഫ് കൊത്തിക്കാല്‍ പ്രസംഗിച്ചു.


Keywords: Kasaragod-kmcc-abudabi-news-national-day

Tags

Post a Comment

0 Comments

Top Post Ad

Below Post Ad