Type Here to Get Search Results !

Bottom Ad

ലീഗ് നേതാവിന്റെ കൊലപാതകം: തളിപ്പറമ്പ് നഗരസഭയിലെ സിപിഐഎം കൗണ്‍സിലര്‍ അറസ്റ്റില്‍


കണ്ണൂര്‍: (www.evisionnews.in) മുസ്ലിംലീഗ് നേതാവായിരുന്ന കെവിഎം കുഞ്ഞി വധക്കേസിലെ പ്രതിയായ സിപിഐഎം നേതാവ് അറസ്റ്റില്‍. തളിപ്പറമ്പ് നഗരസഭയിലെ സിപിഐഎം കൗണ്‍സിലറായ കോമത്ത് മുരളീധരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരസഭാ കൗണ്‍സിലറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തയുടനെയാണ് മുരളീധരനെപൊലീസ് കസ്റ്റഡിയിലെടുത്തത്.

തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് തളിപ്പറമ്പില്‍ ഉണ്ടായ സിപിഐഎം- ലീഗ് സംഘര്‍ഷത്തിലാണ് ലീഗ് നഗരസഭാ ഖജാന്‍ജി കൂടിയായ കെവി കുഞ്ഞിക്കയ്ക്ക് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മഗംലാപുരത്തേക്ക് മാറ്റിയ ഇദ്ദേഹം അടുത്ത ദിവസം മരണമടഞ്ഞു. തുടര്‍ന്നാണ് രണ്ട് കൗണ്‍സിലര്‍മാരെ അടുക്കം പ്രതികളാക്കി പൊലീസ് കേസെടുത്തത്. ഇതോടെ ഒന്നാം പ്രതിയായ മുരളീധരനെ മറ്റൊരു പ്രതിയായ കൗണ്‍സലര്‍ പി പ്രകാശനും ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ 25 ദിവസമായി ഒളിവിലായിരുന്ന മുരളീയെ സത്യപ്രതിജ്ഞ ചെയ്ത ഉടനെയാണ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനിടെ ഇദ്ദേഹം മുന്‍കൂര്‍ ജ്യാമം തേടിയിരുന്നെങ്കിലും ഹൈക്കോടതി അത് തളളിയിരുന്നു.

Keywords: kannur-muslim-league-murder
Tags

Post a Comment

0 Comments

Top Post Ad

Below Post Ad