Type Here to Get Search Results !

Bottom Ad

നഗരസഭകളില്‍ സ്ത്രീ സംവരണ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനങ്ങള്‍ പ്രഖ്യാപിച്ചു


കാസര്‍കോട്: (www.evisionnews.in) നഗരസഭകളില്‍ സ്ത്രീ സംവരണ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ മൂന്ന് നഗരസഭകളില്‍ കാഞ്ഞങ്ങാടും നീലേശ്വരത്തും രണ്ടും കാസര്‍കോട് മൂന്നും സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളില്‍ പൊതുമരാമത്ത് കാര്യം, ക്ഷേമകാര്യം എന്നീ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനങ്ങളാണ് സ്ത്രീസംവരണമായത്. കാസര്‍കോട് നഗരസഭയില്‍ വികസനകാര്യം, ആരോഗ്യം, വിദ്യാഭ്യാസ കലാകായിക കാര്യം എന്നീ മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റികളാണ് സ്ത്രീ സംവരണം. 

മുനിസിപ്പല്‍ ആക്ട് പ്രകാരം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുളള മുനിസിപ്പല്‍ കൗണ്‍സിലില്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുളള രണ്ടു സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളും ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടില്ലാത്ത കൗണ്‍സിലില്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുളള മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളുമാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുളളത്. കാസര്‍കോട് നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ സ്ത്രീസംവരണമായതിനാല്‍ വൈസ്‌ചെയര്‍മാന്‍ സ്ഥാനം ജനറല്‍ വിഭാഗത്തിനാണ്. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളില്‍ ചെയര്‍മാന്‍ സ്ഥാനം സ്ത്രീ സംവരണമല്ലാത്തതിനാല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ത്രീ സംവരണമാണ്.

Keywords: kasaragod-kanahanagad-neeleshwaram-muncipality-standing-committee

Post a Comment

0 Comments

Top Post Ad

Below Post Ad