Type Here to Get Search Results !

Bottom Ad

ജില്ലയിലെ നഗരസഭകളില്‍ ഉപാധ്യാക്ഷന്‍മാരായി


കാസര്‍കോട്: (www.evisionnews.in) ജില്ലയിലെ മൂന്ന് നഗരസഭകളിലും ഉപാധ്യക്ഷന്മാരെ ബുധനാഴ്ച്ച തെരഞ്ഞെടുത്തു. അധ്യക്ഷ പദവിയിലേക്കുള്ള തെരെഞ്ഞെടുപ്പിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നീലേശ്വരം കാഞ്ഞങ്ങാട് നഗരസഭകളില്‍ വനിതാ വൈസ് ചെയര്‍പേഴ്‌സണ്‍മാരേയും കാസര്‍കോട്ട് വൈസ് ചെയര്‍മാനേയും തിരഞ്ഞെടുത്തത്. കാസര്‍കോട്ട് മുസ്ലീം ലീഗിലെ എല്‍എ മെഹമൂദ് ഹാജിയാണ് വൈസ് ചെയര്‍മാന്‍. നീലേശ്വരം വൈസ് ചെയര്‍ പേഴ്‌സണായി മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ സിപിഎമ്മിലെ വി ഗൗരിയേയും കാഞ്ഞങ്ങാട്ട് ഐഎന്‍എലിലെ സുലൈഖയേയും തിരഞ്ഞെടുത്തു.

Keywords: kasaragod-muncipalities-vice-chairpersons-are-elected

Post a Comment

0 Comments

Top Post Ad

Below Post Ad