മംഗളൂരു:(www.evisionnews.in) നേത്രാവതി പുഴയില്‍ മാതാവിനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അന്നപൂര്‍ണ (35), മക്കളായ പരശുരാം (10), താര (13) എന്നിവരാണ് മരിച്ചത്.
ബെല്‍ഗാവി സ്വദേശികളാണ് ഇവര്‍. ജോലി തേടിയാണ് അന്നപൂര്‍ണ മക്കളെയും കൂട്ടി ദക്ഷിണ കന്നഡയിലേക്ക് എത്തിയത്. ഒരു മാസമായി ബോളിയാറിലെ തോട്ടത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹങ്ങള്‍ വെന്റ്ലോക്ക് ആശുപത്രിയിലേക്ക് മാറ്റി.മരണത്തില്‍ ദുരൂഹത നീങ്ങിയില്ല. പോലീസ് അന്വേഷണം തുടങ്ങി
Post a Comment
0 Comments