Type Here to Get Search Results !

Bottom Ad

കളിയും കാര്യവുമായി അവര്‍ ഒത്തുകൂടി; പുഴയോര സഹവാസ ക്യാമ്പ് വേറിട്ടതായി

evisionnews

മൊഗ്രാല്‍പുത്തൂര്‍:(www.eviosionnews.in) കടലിനും പുഴക്കുമിടയിലെ നിശബ്ദമായ തുരുത്തില്‍ കളിയും കാര്യവുമായി വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. കുന്നില്‍ ശാഖ എം.എസ്.എഫ് സംഘടിപ്പിച്ച പുഴയോര സഹവാസ ക്യാമ്പാണ് വേറിട്ടതും കൗതുകമുണര്‍ത്തുന്നതുമായത്. മൊഗ്രാല്‍ ബീച്ചിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു. നൂറിലേറെ വിദ്യാര്‍ത്ഥികളാണ് സഹവാസ ക്യാമ്പില്‍ പങ്കെടുത്തത്. കുട്ടികള്‍ക്ക് കുടിവെള്ളവും ഭക്ഷണവുമുള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി മുതിര്‍ന്നവരും രംഗത്തെത്തിയതോടെ ക്യാമ്പ് പഴയ-പുതിയ തലമുറയുടെ സംഗമത്തിനും വേദിയായി. 

വളരുന്ന തലമുറക്ക് തളരാത്ത പിന്‍ബലം എന്ന പ്രമേയത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ വിവിധ കലാമത്സരങ്ങളും ബോധവല്‍ക്കരണ ക്ലാസുകളും നടന്നു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ മുഖ്യാതിഥിയായിരുന്നു. സമാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ഷമീറ ഫൈസല്‍, പഞ്ചായത്തംഗങ്ങളായ കെ.എ അബ്ദുല്ല കുഞ്ഞി, മുജീബ് കമ്പാര്‍, എസ്.എച്ച് ഹമീദ്, കുമ്പള പഞ്ചായത്തംഗം വി.പി കായിഞ്ഞി, മുസ്ലിം ലീഗ് നേതാക്കളായ കെ.ബി കുഞ്ഞാമു, പി.എം ഗഫൂര്‍ ഹാജി, പി.ബി അബ്ദുല്‍ റഹ്മാന്‍, കെ.ബി അഷ്‌റഫ്, മൊയ്തീന്‍ കല്ലങ്കൈ, പി.എം കബീര്‍ ഹാജി, ഉസ്മാന്‍ കല്ലങ്കൈ, അഡ്വ. പി.എ ഫൈസല്‍, സലിം അക്കര, സിദ്ദിഖ് ബേക്കല്‍, മുഹമ്മദ് കുന്നില്‍, കെ.എം.സി.സി പ്രവര്‍ത്തകരായ സീതു കുന്നില്‍, ഖാദര്‍ മൂല, കെ.ബി ഷരീഫ്, മുനീര്‍ ലണ്ടന്‍, ജലാല്‍ വലിയവളപ്പ്, ആരിഫ് എടച്ചേരി, ഖാദര്‍ നസീര്‍, ഇസ്മായില്‍, ഇര്‍ഷാദ്, എം.എസ്,എഫ് നേതാക്കളായ ഇര്‍ഷാദ് മൊഗ്രാല്‍, ശിഹാബ് പേരാല്‍, ഹംസ കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ സെക്ഷനുകളില്‍ ഇബ്രാഹിം പള്ളങ്കോട്, ഡോ. സി.എം കായിഞ്ഞി, എച്ച്.ഐ.ബി അഷ്‌റഫ് തുടങ്ങിയവര്‍ ക്ലാസെടുത്തു. ക്യാമ്പിന് എം.എ നജീബ്, അംസു മേനത്ത്, അന്‍സാഫ് എടച്ചേരി, ലത്തീഫ് കുന്നില്‍, മാഹിന്‍ കുന്നില്‍, ഹുസൈന്‍, ഹസ്സന്‍ അഫ്‌സല്‍, ഉനൈസ്, റയിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കെ.എച്ച് ഇര്‍ഫാന്‍ അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad