Type Here to Get Search Results !

Bottom Ad

ലഹരിക്കെതിരെ ബോധവല്‍ക്കരണമല്ല വേണ്ടത് , ശക്തമായ ഇടപെടല്‍ എം.എസ്.എഫ്

evisionnews

ആലംപാടി:(www.evisionnews.in) ലഹരിക്കെതിരെ നടത്തുന്ന ബോധവല്‍ക്കരണങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നും സര്‍ക്കാറിന്റെയും പൊതു ജനങ്ങളുടേയും ശക്തമായ ഇടപെടലാണ് വേണ്ടതെന്നും എം.എസ്.എഫ് ആലംപാടി ശാഖാ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ ആവശ്യപെട്ടു. ജില്ലയിലെ കലാലയ പരിസരങ്ങളില്‍ ഇന്ന് വ്യാപകമായി ലഹരി വസ്തുക്കള്‍ വില്‍പന നടത്തുകയാണ്. ലഹരി വില്‍പ്പനക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും യോഗം ആവശ്യപെട്ടു. എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ 'ഹഗ്‌സ് നോട്ട് ഡ്രഗ്‌സ്' ലഹരി വിരുദ്ധ പദ്ധതിയോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പയിന്‍ മുര്‍ഷിദ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ എ.മമ്മിഞ്ഞി ഉദ്ഘാടനം ചെയ്തു. എം.എ നജീബ് വിഷയാവതരണം നടത്തി സി.എ അബ്ദുല്‍ റഹിമാന്‍, അമീര്‍ കാസി, അബ്ദുല്ല ഗോവ, എം.എം ശരീഫ്, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, ഷാനിഫ് നെല്ലിക്കട്ട. നവീദ് പയോട്ട, ജീലാനി എന്നിവര്‍ സംസാരിച്ചു ഉവൈസ് പി.വി സ്വാഗതവും മുന്‍സീര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad