Type Here to Get Search Results !

Bottom Ad

കാണാതായ പത്രവിതരണക്കാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

നീലേശ്വരം:(www.evisionnews.in) കാണാതായ പത്രവിതരണക്കാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കരിന്തളം അണ്ടോള്‍ കോയിക്കുന്നുമ്മേല്‍ കെ.കെ ശ്രീരാഗിന്റെ (20) മൃതദേഹം തേജസ്വിനി പുഴയില്‍ അണ്ടോള്‍ തൂക്കുപാലത്തിനു പടിഞ്ഞാറു മാറിയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ കാണാതായ ശ്രീരാഗിനായി നാട്ടുകാര്‍ തിരച്ചില്‍ നടത്തിവരുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് മൃതദേഹം കണ്ടത്. നീലേശ്വരം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം കൊണ്ടോട്ടി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

കെ.കെ രാഘവന്‍തമ്പായി ദമ്പതികളുടെ മകനാണ്. സഹോദരി ഷമിത. മെട്ടക്കുന്ന് കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്റര്‍ കൂടിയാണ് ശ്രീരാഗ്.

Post a Comment

0 Comments

Top Post Ad

Below Post Ad