Type Here to Get Search Results !

Bottom Ad

ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചത് എ.പി വിഭാഗമെന്ന് ലീഗ് ; തോല്‍പ്പിച്ചത് ലീഗിനെ അല്ലെന്ന് എസ്.എസ്.എഫ്

evisionnews

കാസര്‍കോട്: (www.evisionnews.in) മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കോട്ടക്കുന്നില്‍ ബി.ജെ.പി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജയന്തി വിജയിച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ അടങ്ങുന്നില്ല. മുസ്ലീം ലീഗിലെ മറിയുമ്മ അബൂബക്കറിനെതിരെ 250 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയന്തി വിജയിച്ചത്. ഈ വാര്‍ഡ് ഉള്‍കൊള്ളുന്ന ജില്ലബ്ലോക്ക് ഡിവിഷനുകളില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഈ രണ്ട് ഡിവിഷനുകളിലും മുസ്ലീം ലീഗ് ജയിച്ചപ്പോള്‍ പഞ്ചായത്ത് വാര്‍ഡില്‍ ജയന്തി വിജയിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് ഇട നല്‍കിയത്.

ജയന്തി കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയിരുന്നു. എന്നാല്‍ ഈ തെരെഞ്ഞെടുപ്പിലെ ജയന്തി മൊഗറന്റെ അട്ടിമറി വിജയമാണ് പരക്കെ ചര്‍ച്ചയായത്. ലിഗ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ഒരു വിഭാഗം എസ്.എസ്.എഫ് നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ഈ ചര്‍ച്ച ചെന്നെത്തി നില്‍ക്കുന്നത് വാര്‍ഡിലെ കാന്തപുരം എപി വിഭാഗത്തിന്റെ നിലപാടുകളിലാണ്. അത് എസ്എസ്എഫ്‌ന്റെ മുന്‍ ജില്ല പ്രസി. റസ്സാഖ് സഖാഫിയും എസ്.എസ്.എഫ് കാസര്‍കോട് ഡിവിഷന്‍ സെക്രട്ടറി സിറാജ് കോട്ടക്കുന്നും വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ച സന്ദേശങ്ങള്‍ വിവാദമായിരുന്നു. എന്നാല്‍ ഇതിനെ ചൊല്ലി കോട്ടക്കുന്നിലെ ലീഗിലും നേരിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ജയന്തിയുടെ വിജയത്തിന് പിന്നില്‍ കാന്തപുരം വിഭാഗമാണെന്ന് ലീഗ് തുറന്നടിക്കുമ്പോള്‍ അങ്ങനെയെങ്കില്‍ ബ്ലോക്ക്ജില്ലാ ഡിവിഷനുകളില്‍ മുസ്ലീം ലീഗ് എങ്ങനെ വിജയിച്ചുവെന്ന മറു ചോദ്യം കൊണ്ടാണ് ലീഗിനെ ഒരു വിഭാഗം നേരിടുന്നത്.

അതേസമയം സിറാജ് കോട്ടക്കുന്ന് ജയന്തി മൊഗറിന് വേണ്ടി ബൂത്തിലിരുന്നതിനെ കുറിച്ചും അവരെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ വാട്‌സ്അപ്പ് സന്ദേശത്തിന്റെ പേരിലും എസ്എസ്എഫ്‌ന്റെ പ്രദേശിക ഘടകം സിറാജിന് പുറമേ റസ്സാഖിനെതിരേയും നടപടി ആവശ്യപ്പെട്ട് മേല്‍ഘടകത്തിന് പരാതി നല്‍കിയിട്ടുണ്ട്. ബിജെപി സ്വതന്ത്രയായ ജയന്തിക്കു വേണ്ടി പരസ്യ പ്രചരണം ഇരുവരുടേയും നേതൃത്വത്തില്‍ നടത്തിയതായും പരാതിയില്‍ പറയുന്നു.

ജയന്തിയുടെ വിജയത്തിന്റെ പേരില്‍ താമരസുന്നികളെന്നും പൂജാരി സുന്നികളെന്നും ഞങ്ങളെ ആക്ഷേപിക്കുകയാണെന്ന് എസ്.എസ്.എഫ്പ്രവര്‍ത്തകര്‍ആരോപിക്കുന്നു.എന്നാല്‍തങ്ങള്‍താമര,പൂജാരിസുന്നികളെല്ലെന്നും മുസ്ലീം ലീഗിന് അവര്‍ ആവര്‍ത്തിച്ച് മറുപടി നല്‍കുന്നു. കോട്ടക്കുന്നില്‍ വിജയിച്ച ജയന്തി ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നില്ല. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. അത്തരത്തിലാണ് ഞങ്ങള്‍ പ്രചരണം നടത്തിയത്. ജയന്തി മത്സരത്തിനിറങ്ങിയപ്പോള്‍ ലീഗ് നേതൃത്വം പുലര്‍ത്തിയ നിസംഗതയും മൗനവും തന്ത്രങ്ങളിലെ വീഴ്ച്ചയുമാണ് അവരുടെ വിജയത്തിന് കാരണമെന്ന് വാര്‍ഡിലെ ഒരു വിഭാഗം പറയുന്നു.

കഴിഞ്ഞ തവണ വിജയിച്ച ലീഗ് പ്രതിനിധി സമസ്ത ഇ.കെ  വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും  അവരുടെ സ്ഥാപനം നിര്‍മ്മിക്കാന്‍  പണപ്പിരിവ് നടത്തുകയും ചെയ്തു. ഇതില്‍ ഞങ്ങളെ പോലുള്ള ലീഗ് പ്രവര്‍ത്തകരായ എ.പി വിഭാഗം അണികള്‍ക്ക് എതിര്‍പ്പാണ്. ഇത്തവണ ലീഗ് സ്ഥാനാര്‍ത്ഥിയം പരാജയപ്പെടുത്താന്‍ ഞങ്ങള്‍ പരസ്യമായി രംഗത്തിറങ്ങുകയും  ചെയ്തതായി എസ്.എസ്.എഫ് കാസര്‍കോട്  ഡിവിഷന്‍ സെക്രട്ടറി സിറാജ് കോട്ടക്കുന്ന് ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.

എ.പി വിഭാഗത്തിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും കോട്ടക്കുന്നില്‍ എസ്.എസ്.എഫ് ആരംഭിച്ച സ്ഥാപനത്തിന് പിരിവ് അടക്കം എല്ലാ സഹായങ്ങളും ഞാനടക്കമുള്ള ലീഗ് നേതാക്കള്‍ ചെയ്തിട്ടുണ്ടെന്ന് മുന്‍ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് പഞ്ചായത്ത് കൗണ്‍സിലറുമായ എസ്.എം.റഫീഖ് കോട്ടക്കുന്ന് ഇ-വിഷന്‍ ന്യൂസിനോട് പ്രതികരിച്ചു. ഇ.കെ വിഭാഗം സുന്നി സംഘടനയെ സഹായിക്കാനോ അവരുടെ സ്ഥാപനങ്ങളെ സഹായിക്കാനോ പാടില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല.ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയടക്കം ഈ വാര്‍ഡില്‍ ലീഗിനെതിരെ മത്സരിച്ച സാഹചര്യത്തില്‍ ബി.ജെ.പി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചത് അന്ധമായ ലീഗ് വിരോധത്തിന്റെ പേരിലാണെന്നും 2005ലെ തെരെഞ്ഞെടുപ്പിലും ബി.ജെ.പിയെ വിജയിപ്പിക്കാനാണ് ചിലര്‍ മുന്നോട്ട് വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Keywords: kasaragod-mogral-puthur-election-result

Post a Comment

0 Comments

Top Post Ad

Below Post Ad