Type Here to Get Search Results !

Bottom Ad

മാങ്ങാട് തീവെപ്പ് കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണം ; ആം ആദ്മി പാര്‍ട്ടി


കാസര്‍കോട്:(www.evisionnews.in) ആം ആദ്മി പാര്‍ട്ടി ഉദുമ മണ്ഡലം കണ്‍വീനര്‍ ഇബ്രാഹിം മാങ്ങാടിന്റെ വീട് തീവെച്ച് നശിപ്പിച്ച കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമൊവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി കാസര്‍കോട് ജില്ലാ, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്തെ ഒപ്പു മരച്ചോട്ടില്‍ പ്രതിഷേധം സംഘടിപ്പിച്ചു.യോഗം ആം ആദ്മി പാര്‍ട്ടി സംസ്ഥാന നേതാവ് ഷൗക്കത്ത് അലി ഉദ്ഘാടനം ചെയ്തു.

20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്ന ഈ കേസില്‍ സര്‍ക്കാര്‍ ഉടന്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ഒരു പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് ഈ കേസ് അന്വേഷിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

ജില്ലാസെക്രട്ടറി മുഹമ്മദ് അലി ഫത്താഹ് അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ് കുഞ്ചത്തൂര്‍, ഡാലി ടീച്ചര്‍, ഷുക്കൂര്‍ ഉപ്പള, ഷമീര്‍, ബാലന്‍ തൃക്കരിപ്പൂര്‍, ദീപക് ജയറാം, മുസ്തഫ പള്ളം, വിനോദ്കുമാര്‍, പോള്‍, ഹമീദ് പൈക്ക, സൂര്യപ്രഭ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

keywords : mangad-aap-rally

Post a Comment

0 Comments

Top Post Ad

Below Post Ad