മുളിയാർ: (www.evisionnews.in )മല്ലം- പൈക്ക റോഡിൽ മല്ലം പാലം ജംഗ്ഷൻ മുതൽ മേലടുക്കം വരെ ഓവുചാൽ നിർമ്മിക്കണമെന്ന് ഗ്രീൻ സ്റ്റാർ യോഗം ആവശ്യപ്പെട്ടു.
ഓവുചാലില്ലാത്തതിനാൽ റോഡിലൂടെ മഴവെളളംകുത്തിയൊലിച്ച് റോഡ് തകർച്ചയുടെവക്കിലാണ്, കൂടാതെ റോഡിലൂടെ ഒഴുകുന്ന മഴവെളളം തൊട്ടടുത്ത വീടുകളിലേക്കും, കൃഷിയിടങ്ങളിലേക്കും എത്തിച്ചേർന്ന് നാശനഷ്ടം നേരിടുകയാണെന്നും, ഇതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുളിയാർ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഖാലിദ് ബെളളിപ്പാടി ഉൾപ്പെടെയുളള യുഡിഎഫ് ജനപ്രതിനിധികൾക്ക് യോഗത്തിൽ സ്വീകരണവും ക്ലബ്ബിന്റെ ഉപഹാരവും സമർപ്പിച്ചു.
മുഹമ്മദ് കുഞ്ഞി ചാൽകര അധ്യക്ഷത വഹിച്ചു. ശഫീൽ മല്ലത്ത് സ്വാഗതം പറഞ്ഞു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എ.ബി. ശാഫി ഉൽഘാടനം ചെയ്തു.
ഖാലിദ് ബെളളിപ്പാടി, എം.എ.ഖാദർ, ഹനീഫ മാസ്റ്റർ, ഐത്തപ്പ അമ്മങ്കോട്, ശരീഫ് കോടവഞ്ചി, അബ്ബാസ് കൊളച്ചെപ്പ്, മൻസൂർ മല്ലത്ത്, വേണു മാസ്റ്റർ, മുനീർ തൈവളപ്പ്, എം.എസ് നാസർ, മുഹമ്മദ് കുഞ്ഞി മല്ലം, സിദ്ദീഖ് കൊളച്ചെപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ശ്രീധരൻ, പഞ്ചായത്തംഗങ്ങളായ
അനീസ മൻസൂർ മല്ലത്ത്, ആസിയ ഹമീദ്, ജസീല അസ്ലം, നസീമ, ശോഭ പയോ ലം പ്രസംഗിച്ചു.
Post a Comment
0 Comments