Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം വാഹനാപകടം: ഭാര്യയ്ക്ക് പിന്നാലെ പരിക്കേറ്റ ഭര്‍ത്താവും മരിച്ചു


മഞ്ചേശ്വരം: (www.evisionnews.in) കുഞ്ചത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു

സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ച ബന്തിയോട് ഹേരൂരിലെ ശാരദയുടെ (65) മരണത്തിന് പിന്നാലെ ഭര്‍ത്താവ് ഉമേഷ് മയ്യ (70) മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് മരിച്ചു.

അപകടത്തില്‍ കാറിലുണ്ടായിരുന്ന ബന്ധുക്കളായ ചിതാനന്ദ (48), പാര്‍വതി (60), ശോഭ (20), സംഗീത (10), മഞ്ചിത (നാല്) എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 
മംഗളൂരുവില്‍ ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് ഹേരൂരിലേക്ക് തിരിച്ചുവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ കുഞ്ചത്തൂര്‍ ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad