ദുബൈ (www.evisionnews.in): ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് കാസര്‍കോട്ടുകാര്‍ ഉള്‍പ്പടെയുള്ള പ്രവാസികളില്‍ സമാഹരിച്ച രണ്ടു കോടിയോളം രൂപയുമായി യുവാവ് ദുബൈയില്‍ നിന്ന് മുങ്ങി. മംഗളൂരു മുഡിപ്പിലെ മുഹമ്മദിന്റെ മകന് ബി മുത്തലിബ് എന്ന അബ്ദുല്‍ ഖാദറാണ് മുങ്ങിയത്.
നവംബര്‍ 11നാണ് ഇയാള്‍ ഗള്‍ഫ് വിട്ടത്. യുവാവ് ബംഗളൂരുവില്‍ ഉണ്ടെന്നാണ് വിവരം. വഞ്ചിതരായവര്‍ ദുബൈ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മംഗളൂരുവിലും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നുണ്ട്.
Keywords; Gulf-news-manglore-news-police-two-core
Post a Comment
0 Comments