Type Here to Get Search Results !

Bottom Ad

പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയെ കാണാതായി


ചെര്‍ക്കള: (www.evisionnews.in) നെല്ലിക്കട്ടയിലെ വാടകക്വട്ടേര്‍സില്‍ താമസിക്കുന്ന ഫ്രൂട്ട് വ്യാപാരി അബ്ദുല്‍ഖാദറിന്റെ മകന്‍ മുഹമ്മദ് അഫീസിനെ(15) കാണാതായി പരാതി. ഉള്ളാള്‍ ടിപ്പു സുല്‍ത്താന്‍ സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിയാണ്. അബ്ദുല്‍ ഖാദറിന്റെ സഹോദരന്‍ അഷ്‌റഫിന്റെ വീട്ടില്‍ താമസിച്ചാണ് അഫീസ് പഠിക്കുന്നത്. ഞായറാഴ്ച്ച വൈകിട്ട് 3.30 മണിക്ക് ഉള്ളാളിലേക്ക് പുറപ്പെട്ടതാണ്. സന്ധ്യയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി പെടുകയായിരുന്നു. സഫിയയാണ് മാതാവ്. ഈ ദമ്പതികള്‍ക്ക് നാലുമക്കളുണ്ട്. വിദ്യാനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

keywords: cherkala-missing-case-afeez

Post a Comment

0 Comments

Top Post Ad

Below Post Ad