മൊഗ്രാല്‍പൂത്തുര്‍:(www.evisionnews.in) മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറും പൊതുപ്രവര്‍ത്തകനുമായ എസ്.എം. അഹമ്മദ് റഫീഖിനെ കള്ള കേസില്‍ കൂടുക്കാന്‍ ബിജെപിയുടെ പിന്‍ന്തുണയില്‍ മത്സരിച്ചഅംഗം ജയന്തി മൊഗറും ഒരു വിഭാഗം ബിജെപി നേതാക്കളും ശ്രമിക്കുകയാണെന്ന് മുസ്ലീം ലീഗ് 3-ാം വാര്‍ഡ് കമ്മിറ്റി കുറ്റപെടുത്തി.
വാട്‌സ്അപ്പിനകത്ത് പ്രചരിച്ച ഫോട്ടോയുടെ പേരിലാണ് ബിജെപിഅംഗം വ്യാജ പരാതി നല്‍കിയത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ അധികം താമസിക്കുന്ന ഈ പ്രദേശത്ത് ഇവരെ തമ്മിലടിപ്പിക്കാനുള്ള സംഘ്പരിവാര്‍ അജന്‍ഡയാണ് വാര്‍ഡ് അംഗം നടപ്പിലാക്കുന്നത്. ബിജെപിയുടെ കൈവശംമുണ്ടായിരുന്ന വാര്‍ഡ് തിരിച്ച് പിടിച്ചത് മുതല്‍ ലീഗ് അംഗമായ റഫീഖിനെതിരെ ചിലര്‍ ഗുഡീലോചന നടത്തിവരികയാണ്. അര്‍ണ്ണ ഗുഡ്ഡെ കേന്ദ്രകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ ചാരായ ലോബിയാണ് വ്യാജ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 5 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ ഈ വാര്‍ഡില്‍ നടത്തിയത്. ജാതി മത വിത്യാസമില്ലാതെ ഏവര്‍ക്കും ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിക്കാനും വാര്‍ഡ് അംഗത്തിന് കഴിഞ്ഞിട്ടുണ്ട്.
ചിലസങ്കുചിത താല്പര്യത്തിന്റെ പേരില്‍ ലീഗ് വിരുദ്ധരും ബിജെപിയും ഒന്നിച്ചപ്പോഴാണ് ലീഗിന് ഈ വാര്‍ഡ് നഷ്ടപ്പെട്ടത്. പൊതു പ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് അംഗവുമായ റഫീഖിനെതിരെ കള്ള കേസ് നല്‍കി അവകീര്‍ത്തിപ്പെടുത്താനുള്ള ബിജെപി അംഗത്തിന്റെ ശ്രമം ജനപ്രതിനിധിക്ക് ഭൂഷണമല്ല. സത്യപ്രതിജ്ഞയ്ക്കു മുമ്പ് തന്നെ ഇത്തരം കള്ള പ്രചരണം നടത്തുന്ന ബിജെപി അംഗം ജനാതിപത്യത്തിന് കളങ്കമാണെന്നും സോഷ്യല്‍മീഡിയക്കകത്ത് സന്ദേശം പ്രചരിപ്പിച്ച യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ പോലീസ് തായാറാകണമെന്നും, അന്വേഷിക്കണമെന്നും മൂന്നാം വാര്‍ഡ് മുസ്ലീം ലീഗ് പ്രസിഡന്റ് ടി.എം. അഹമ്മദ്, സെക്രട്ടറി ഹനീഫ് കോട്ടക്കുന്ന്, ട്രഷറര്‍ ഗഫൂര്‍. കെ.ബിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
Post a Comment
0 Comments