Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ ടാങ്കറില്‍ വാതക ചോര്‍ച്ച; ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു


മഞ്ചേശ്വരം: (www.evisionnews.in) ഹൊസങ്കടിയില്‍ പരിശോധനക്കായി നിര്‍ത്തിയിട്ട പാചകവാതക ടാങ്കറില്‍ നേരിയ തോതില്‍ ചോര്‍ച്ച കണ്ടെത്തിയത് ആശങ്കക്കിടയാക്കി. ചൊവ്വാഴ്ച വൈകിട്ട് ഹൊസങ്കടി ചെക്ക് പോസ്റ്റിലാണ് നിര്‍ത്തിയിട്ട ടാങ്കറില്‍ ചോര്‍ച്ച കണ്ടത്. മംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പാചകവാതകവുമായി പോയതായിരുന്നു ടാങ്കര്‍. 

തുടര്‍ന്ന് കാസര്‍കോട്-മംഗളൂരു ദേശീയപാതയില്‍ ഗതാഗതം നിര്‍ത്തി വെച്ച ശേഷം ഹൊസങ്കടിയില്‍ നിന്നും ഉപ്പളയിലേക്കുള്ള സമാന്തരപാത വഴി ഗതാഗതം വഴിതിരിച്ചു വിട്ടു. അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഡ്രൈവര്‍ തന്നെ ചോര്‍ച്ച അടയ്ക്കുകയായിരുന്നു. പിന്നീടാണ് ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിച്ചത്.

Keywords: manjeshwaram-tanker-gase-leak

Post a Comment

0 Comments

Top Post Ad

Below Post Ad