Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് പൊലീസുകാരനെ അക്രമിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍


മഞ്ചേശ്വരം: (www.evisionnews.in) രാത്രികാല പരിശോധനക്കിറങ്ങിയ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍കുമാറി (42) നെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുഞ്ചത്തൂരിലെ അബ്ദുല്‍നാസിര്‍ (20) ആണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാവിലെ കുമ്പള സി.ഐ കെ.പി സുരേഷ് ബാബുവാണ് നാസിറിനെ അറസ്റ്റ് ചെയ്തത്. കേസിലെ നാലുപ്രതികളെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. സിദ്ധീഖ്, സാബിര്‍, അന്‍വര്‍, മുബാറക് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തൂമിനാട്ട് വെച്ചാണ് സുനിലിനേയും എ.ആര്‍ ക്യാമ്പിലെ ദീപു എന്ന ദീപകിനേയും അക്രമിച്ചത്. ഒരു വീട് അക്രമിക്കാന്‍ ലക്ഷ്യമിട്ട് പോകുന്ന സംഘത്തെ ചോദ്യം ചെയ്തപ്പോഴായിരുന്നു ആയുധങ്ങളുമായി നേരിട്ടത്. 

Keywords: manjeshwaram-policeman-attacked

Post a Comment

0 Comments

Top Post Ad

Below Post Ad