കൊല്ലം (www.evisionnews.in): മന്ത്രി സ്ഥാനം രാജിവെച്ച് പാലായിലേക്ക് വെള്ളിയാഴ്ച രാവിലെ ഘോഷയാത്രയായി മടങ്ങിയ മുന്‍ മന്ത്രി കെഎം മാണിയെ അടൂര്‍ ടൗണില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി.
ഇതോടെ കൂടുതല്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ മാണിക്ക് നല്‍കാനുള്ള സ്വീകരണയോഗം നടത്താന്‍ വിടില്ലെന്ന വാശിയിലാണ്. യു.ഡി.എഫ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐക്കെതിരെ സ്ഥലത്ത് സംഘടിച്ചിട്ടുണ്ട്. അടൂര്‍ സംഭവത്തെ തുടര്‍ന്ന് മാണി പാലായിലെത്തുന്നത് വരെ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. ചങ്ങനാശ്ശേരിയിലും കോട്ടയത്തും മാണിക്ക് സ്വീകരണമുണ്ട്.
Post a Comment
0 Comments