Type Here to Get Search Results !

Bottom Ad

മംഗളൂരു നടുങ്ങുന്നു: രണ്ടു വര്‍ഷത്തിനിടെ നടന്നത് 217 കൊലപാതകങ്ങള്‍


മംഗളൂരു (www.evisionnews,in): മംഗളൂരു നഗരമുള്‍പ്പെടുന്ന ദക്ഷിണകര്‍ണാടക ജില്ലയടക്കം സംസ്ഥാനത്തെ മൂന്ന് തീരദേശ ജില്ലകളില്‍ ഇക്കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളില്‍ നടന്നത് 217 കൊലപാതകങ്ങള്‍. ഇതില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്നുള്ളതും പെടും. കര്‍ണാടക എം.എല്‍.സിയുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രി ജി പരമേശ്വര്‍ വെള്ളിയാഴ്ച അറിയിച്ചതാണിത്. 

2014 -15 കാലയളവില്‍ നടന്ന 217 കൊലക്കേസുകളില്‍ 341 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. 2014ല്‍ നടന്ന 100 കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 196 പേരും 2015ല്‍ നടന്ന 117 കൊലപാതകങ്ങളില്‍ 145 പേരുമാണ് അറസ്റ്റിലായതെന്ന് മന്ത്രി സഭയിലറിയിച്ചു. ഇതില്‍ നാലു കൊലപാതകങ്ങള്‍ മംഗളൂരു നഗരത്തിലെ അധോലോക ബന്ധമുള്ളതാണ്. 2014 മുതല്‍ ആറ് സദാചാര ഗുണ്ടായിസത്തിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


Keywords- Karnataka-manglore-costal-dristricts-murder-increasing-minister
Tags

Post a Comment

0 Comments

Top Post Ad

Below Post Ad