Type Here to Get Search Results !

Bottom Ad

മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ ഭാര്യ കുത്തികൊന്നു


മംഗളൂരു: (www.evisionnews.in) മദ്യപിച്ച് വീട്ടിലെത്തി വഴക്കിട്ട് മര്‍ദ്ദിച്ച ഭര്‍ത്താവിനെ ഭാര്യ കുത്തികൊന്നു. തിങ്കളാഴ്ച്ച രാത്രി ബണ്ട്വാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. വാസു ഷെട്ടി (45) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യ ശോഭയെ നിര്‍ദയം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനം അസഹനീയമായപ്പോള്‍ കൈയില്‍ കിട്ടിയ കത്രികയെടുത്ത് ഭര്‍ത്താവിന്റെ നെഞ്ചിലേക്ക് ആഞ്ഞ് കുത്തുകയായിരുന്നു. മക്കള്‍ ഇരുവരും വീട്ടിലില്ലാത്ത സമയത്താണ് സംഭവം. മുന്‍ ഗ്രാമപഞ്ചായത്തംഗം കൂടിയാണ് ശോഭ. വിട്ടല്‍ പോലീസ് കേസെടുത്തു.

Keywords: mangaluru-wife-killed-her-husband
Tags

Post a Comment

0 Comments

Top Post Ad

Below Post Ad