Type Here to Get Search Results !

Bottom Ad

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ദൂരദര്‍ശന്‍ റിപ്പോര്‍ട്ടറെ വെറുതെ വിട്ടു


മംഗളൂരു: (www.evisionnews.in) ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയായിരുന്ന മംഗളൂരുവിലെ ദൂരദര്‍ശന്‍ റിപ്പോര്‍ട്ട് ഗംഗാധര്‍ പടുബിദ്രിയെ കോടതി കുറ്റകാരനല്ലെന്ന് കണ്ട് വിട്ടയച്ചു. ഗംഗധറിന്റെ ഭാര്യ മമത ഷെട്ടി(32) 2013 ജൂലൈ 15നാണ് കൊലചെയ്യപ്പെട്ട നിലയില്‍ ഇയാളുടെ സഹോദരിയുടെ കോടിക്കാലിലുള്ള വീട്ടില്‍ കണ്ടത്. 

മംഗലാപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഗംഗാധരനെ വിട്ടയച്ചത്.കൊല തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തിയതിനെ തുടര്‍ന്നാണ് പ്രതിയെ വെറുതെ വിട്ടത്. ഉര്‍വ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Keywords: mangaluru-dooradarshan-reporter-free-from-murder-case

Post a Comment

0 Comments

Top Post Ad

Below Post Ad