Type Here to Get Search Results !

Bottom Ad

കുറ്റിക്കോലില്‍ അരങ്ങേറിയത് ' കോ-ലീ-ബി'യല്ല 'കോ-ബി' സഖ്യം


കുറ്റിക്കോല്‍: (www.evisionnews.in) കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റായി ബിജെപിയിലെ പി.ദാമോദരന്‍ വിജയിച്ചത് കോണ്‍ഗ്രസ്സ് -ബിജെപി സഖ്യത്തിലൂടെ. ഇത് വരും ദിവസങ്ങളില്‍ ജില്ലയിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുമെന്ന് ഉറപ്പ്. ബന്തടുക്കയിലെ വാര്‍ഡില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച പി. ദാമോദരനാണ് വൈ.പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. കോണ്‍ഗ്രസ്സിലെ കരിവേടകം വാര്‍ഡംഗം ജോസ് പാറത്തട്ടയിലും സിപിഎമ്മിലെ കെഎന്‍ രാജനും ഈ സ്ഥാനത്തേക്ക് മത്സരിച്ചു. പക്ഷെ വോട്ടെണ്ണി കഴിഞ്ഞപ്പോഴാണ് ബിജെപിയിലെ ദാമോദരന്‍ 9 വോട്ടുകളോടെ ഏവരേയും അത്ഭുതപ്പെടുത്തി കൊണ്ട് വിജയിച്ചത്. 

കെഎന്‍ രാജന് സിപിഎമ്മിലെ ഏഴ് വോട്ടുകളും കൃത്യമായി ലഭിച്ചു. തുടര്‍ന്നാണ് വോട്ടെടുപ്പില്‍ നടന്ന അതിനാടകീയമായ കോണ്‍ഗ്രസ്-ബിജെപി ബന്ധം പുറത്തായത്. വെറും മുന്നംഗങ്ങള്‍ മാത്രമുള്ള ബിജെപിയ്ക്ക് ഒമ്പത് വോട്ടുകള്‍ ലഭിച്ചത് ഒരു സ്വതന്ത്രനടക്കം കോണ്‍ഗ്രസ്സിലെ അഞ്ചംഗങ്ങളും വോട്ട് ചെയ്തത് മൂലമാണ്.കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ് പാറത്തട്ടയിലും ബിജെപിയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത് കോബി സഖ്യത്തിലൂടെ പുതിയ ചരിത്രം കുറിച്ചു.

Keywords: kuttikol-congress-supported-bjp

Post a Comment

0 Comments

Top Post Ad

Below Post Ad