Type Here to Get Search Results !

Bottom Ad

കുമ്പളയിലെ മൊബൈല്‍ കട കുത്തിത്തുറന്ന് കവര്‍ച്ച; രണ്ട് ലക്ഷത്തിന്റെ നഷ്ടം


കുമ്പള: (www.evisionnews.in) കുമ്പള ട്രാഫിക് സര്‍ക്കിളിന് സമീപത്തെ മൊബൈല്‍ ഫോണ്‍ കടയില്‍ കവര്‍ച്ച. സമീപത്തെ മറ്റു രണ്ടുകടകളില്‍ കവര്‍ച്ചാശ്രമവും നടന്നു. മാവിനക്കട്ടയിലെ താഹിറിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ വേള്‍ഡ് കടയിലാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ട്‌പൊളിച്ചായിരുന്നു കവര്‍ച്ച. മൊബൈല്‍ ഫോണുകളും ഫോണ്‍ സാമഗ്രികളും ക്യാമറയുമാണ് മോഷണം പോയത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ട്. പത്ത് ദിവസം മുമ്പാണ് ഈ കട ആരംഭിച്ചത്. 



സമീപത്തെ അല്‍ഫ ഗിഫ്റ്റ് സെന്ററിലും മറ്റൊരു ഗിഫ്റ്റ് സെന്ററിലും കവര്‍ച്ചാശ്രമം നടന്നിട്ടുണ്ട്. രണ്ട് കടകളുടേയും ഒരു ഭാഗത്തെ പൂട്ട് തകര്‍ത്തിട്ടുണ്ടെങ്കിലും മറ്റ് പൂട്ടുകള്‍ പൊളിക്കാനാവാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന് കരുതുന്നു. വിരലടയാള വിദഗ്ദര്‍ തെളിവെടുത്തു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.


കുമ്പളയിലും പരിസരങ്ങളിലും മൊബൈല്‍ കവര്‍ച്ചയ്ക്കിരയാകുന്നത് പതിവാണെന്ന് മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ഭാരവാഹികലായ സി.പ്രശാന്തും ബിഎംഎ ഖലീലും പറഞ്ഞു. വ്യാഴാഴ്ച്ച രാത്രി നടന്ന കവര്‍ച്ചയ്ക്ക് പിന്നിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Keywords: kumbla-robbery-in-mobile-shop-

Post a Comment

0 Comments

Top Post Ad

Below Post Ad